വര്‍ത്തമാനകാല കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. സഭാ വിശ്വാസികള്‍ക്ക് ഒരു കോണ്‍ഗ്രസ് അഡിഷന് ഉണ്ട്. അത് അപകടകരമാണ്. കമ്യൂണിസം നിരീശ്വരവാദമാണ് എന്ന ബോധ്യത്തിലാവാം ഇത് സംഭവിച്ചത്. കുട്ടികള്‍ നിരീശ്വരവാദികളായി മാറുമോയെന്ന് സാധാരണക്കാര്‍ ഭയപ്പെട്ടു. രാഷ്ട്രീയ നേതാക്കന്മാര് ഈ വികാരത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബാവ പറയുന്നു. ജീവിതക്കാഴ്ചകള്‍ എന്ന ആത്മകഥാപുസ്തകത്തിലാണ് ബാവയുടെ പരാമര്‍ശങ്ങള്‍
കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ എല്ലാം ഏറെക്കുറെ ഒരുപോലെയണെന്നും അധികാരം നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും ബാവ ആത്മകഥാ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പൂര്‍വിക നേതാക്കന്മാരുടെ ആദര്‍ശപരമായ ജീവിതത്തിന്റെ കണികപോലും ഇന്നത്തെ നേതൃത്വങ്ങള്ക്കി്ല്ല . സഭയെയും രാഷ്ട്രീയത്തെയുും രണ്ടായി കാണണം. ഓര്‍ത്തഡോക്സ് സഭ ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. മലങ്കരസഭയിലെ തര്‍ക്കങ്ങളുടെ കാരണമായി രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുഷ്ടലാക്കെന്നും ബാവ പരയുന്നു.
പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന് നടത്തിയ അഭിമുഖമാണ് ആത്മകഥാംശ രൂപത്തില്‍ ജീവിതക്കാഴ്ചകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്.
Discussion about this post