തിരുവനന്തപുരം; വേനൽ ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത. നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാൽ അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. എറണാകുളം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു. ചൊവ്വാഴ്ച എറണാകുളത്തും ബുധനാഴ്ച വയനാട്ടിലും യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Discussion about this post