ഗാന്ധിനഗർ :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പൗരൻമാരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാൻ വോട്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
മൂന്നാം ഘട്ടത്തിൽ ഇന്ന് വോട്ട് ചെയ്യാൻ പോകുന്ന എല്ലാ വോട്ടർമാരോടും രാഷ്ട്രനിർമാണത്തിനായി വോട്ട് ചെയ്യാൻ താൻ ആഭ്യർത്ഥിക്കുന്നു. വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കുക എന്ന് അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ ഒരു വോട്ടിലൂടെയാണ് രാജ്യത്തെ സംരക്ഷിക്കാനുള്ള സർക്കാരിനെ തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. രണ്ടാം തവണയാണ് അമിത് ഷാ ജനവിധി തേടുന്നത്.
ഇന്ന് രാവിലെ ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അമിത് ഷാ വോട്ട് രേഖപ്പെടുത്തി. 12 സംസ്ഥാനങ്ങളിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 93 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു.
Discussion about this post