കൂറ്റനാട്: പി.എസ്.സിയെ ഇടതുസര്‍ക്കാര്‍ പിണറായി സരിത കമീഷനാക്കി തരംതാഴ്ത്തിയെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു നയിക്കുന്ന ഹം ചലേ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം. യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും.
കര്‍ഷകസമരത്തെ ആക്രമിച്ച് ഇല്ലാതാക്കുന്ന മോദിയുടെ പാതയില്‍, സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ പിണറായി വിജയന് ഇല്ലായ്മ ചെയ്യുകയാണ്. ഒരേനയം നടപ്പിലാക്കുന്ന ഒരേമനസ്സുള്ള ഭരണാധികാരികളാണ് മോദിയും പിണറായിയുമെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post