വാഷിംഗ്ടൺ: ജന്തുലോകത്തെ കോടിപതി എന്ന വിശേഷണവുമായി ഒരു വളർത്ത് നായ. എട്ട് വയസ്സുള്ള ലുലു എന്ന വളർത്ത് നായയുടെ സമ്പാദ്യം കേട്ട് അന്തം വിടുകയാണ് മൃഗസ്നേഹികൾ. അഞ്ച് മില്ല്യൺ യു.എസ് ഡേളർ, അതായത് ഏകദേശം 36,29,55,250 രൂപയാണ് മരണശേഷം ‘പാരമ്പര്യ സ്വത്തായി ലുലുവിന് ഉടമസ്ഥൻ എഴുതി വെച്ചത്.
അമേരിക്കയിലെ ടെന്നസിയിലെ നാഷ്വില്ലെയിൽ യജമാനനായ ബിൽ ഡോറിസ് മരിച്ചതോടെയാണ് വിൽപത്ര പ്രകാരം അദ്ദേഹത്തിന്റെ ഭീമമായ സമ്പാദ്യം ലുലുവിന് ലഭിച്ചത്. ബോർഡർ കോളി ഇനത്തിൽ പെട്ട വളർത്തു നായയാണ് ലുലു.
ബോറിസ് തന്റെ സുഹൃത്തായ മാർത്താ ബർട്ടണിനെയാണ് നായയെ പരിപാലിക്കാനുള്ള തുക ഏൽപ്പിച്ചത്. മാർത്താ ബർട്ടണിന് ലുലുവിന്റെ പരിപലന ചെലവിനായി പ്രതിമാസം ഒരു നിശ്ചിത തുക എഴുതിയെടുക്കാമെന്നും വിൽപത്രത്തിൽ പറയുന്നു.
Discussion about this post