തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ലെന്നും മീണ പറഞ്ഞു. വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പ്രതിനിധികളെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരും. വിമുഖത കാണിച്ചാല്‍ സസ്പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post