ഡൽഹി: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം കുറിച്ച് ബിജെപി. നിലയുറിപ്പിക്കാനാവാതെ കോൺഗ്രസും എൻസിപിയും കീഴടങ്ങിയപ്പോൾ ചിലയിടങ്ങളിൽ ശിവസേന പിടിച്ചു നിന്നു.
ആംദാവാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 149 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 14ൽ ഒതുങ്ങി. സൂറത്തിൽ ബിജെപി 93 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് എല്ലായിടത്തും തോറ്റു. ഇവിടെ ആം ആദ്മി പാർട്ടി 27 സീറ്റുകൾ നേടി. വഡോദരയിൽ 65 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 7 ഇടങ്ങളിൽ കോൺഗ്രസ് വിജയിച്ചു.
രാജ്കോട്ടിൽ 68 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 4 ഇടങ്ങളിൽ വിജയിച്ചു. ഭാവ്നഗറിൽ 44 സീറ്റുകൾ ബിജെപിക്കും 8 സീറ്റ് കോൺഗ്രസിനുമാണ്. ജാമ്നഗറിൽ ബിജെപി50 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസ് 11 ഇടത്ത് വിജയിച്ചു.
കർഷക സമരത്തിന്റെ വിലയിരുത്തലാകും ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. കർഷക നിയമങ്ങൾക്കൊപ്പമാണ് ഗുജറാത്ത് ജനതയെന്നും പ്രതിപക്ഷത്തിന്റെയും അക്രമികളുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.









