കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് ഇക്കുറി തെരഞ്ഞെടുപ്പ്. മാർച്ച് 27നാണ് ഒന്നാം ഘട്ടം. അവസാന ഘട്ടം ഏപ്രിൽ 29നാണ്.
മെയ് 2നാണ് ഫലപ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ 30ഉം മൂന്നാം ഘട്ടത്തിൽ 31ഉം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. നാലാ ഘട്ടത്തിൽ 44, അഞ്ചാം ഘട്ടത്തിൽ 45, ആറാം ഘട്ടത്തിൽ 43, ഏഴാം ഘട്ടത്തിൽ 35, അവസാന ഘട്ടത്തിലും 35 എന്നിങ്ങനെയായിരിക്കും ബംഗാൾ തെരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ രണ്ട് നിരീക്ഷകരെ അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ആവശ്യമെങ്കിൽ ഒരാളെ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post