അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും ഗംഭീര വിജയം ആവർത്തിച്ച് ബിജെപി. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് രണ്ടിടത്ത് മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ഒരിടത്ത് ആം ആദ്മി പാർട്ടിയാണ് മുന്നിൽ.
31 ജില്ലാ പഞ്ചായത്തുകളിൽ 12 ഇടത്തും ബിജെപി മുന്നേറുന്നു. 231 താലൂക്ക് പഞ്ചായത്തുകളിൽ 51 സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ ഏഴിടത്ത് മാത്രമാണ് കോൺഗ്രസ് മുന്നേറ്റം.
കഴിഞ്ഞയാഴ്ച നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം കൊയ്തിരുന്നു. ഒരിടത്ത് പോലും ജയിക്കാനാകാതിരുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ നേടിയതിന്റെ പകുതി വാർഡുകൾ പോലും നിലനിർത്താനായിരുന്നില്ല.
പ്രതിപക്ഷ പദവിക്ക് പോലും കോൺഗ്രസിന് അർഹതയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജനവിധിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പരിഹസിച്ചിരുന്നു.
Discussion about this post