ഡല്‍ഹി: അനുരാഗ് കശ്യപ്, തപ്സി പന്നു തുടങ്ങിയ സിനിമാ താരങ്ങളുടെ ആസ്തികളില്‍ നടക്കുന്ന റെയ്ഡില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ബുധനാഴ്ചയാണ് ബോളിവുഡ് താരങ്ങളുടെ ആസ്തികളില്‍ റെയ്ഡ് തുടങ്ങിയത്. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചതാണ് റെയ്ഡിന് കാരണമെന്ന് വിമര്‍ശനമുയരുന്നുണ്ട്. നേരത്തെ, കര്‍ഷക സമരത്തിലും സി.എ.എ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുത്തവരാണ് ഇരുവരും.
വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വാട്സ്ആപ്പ് ചാറ്റ് ലോഗ്, ഇമെയില്‍, രേഖകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തപ്സി പന്നുവും അനുരാഗ് കശ്യപും പൂനെയില്‍ ഷൂട്ടിങ്ങിലായിരുന്നു. ഇരുവരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിട്ടുണ്ട്.
Discussion about this post