ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു

Published by
Brave India Desk

എന്തും പരീക്ഷിച്ച്വിജയം നേടിയ സാംസങ് ഇപ്പോളിതാ വീണ്ടും ലോകത്തെ കയ്യിലെടുക്കാന് ഒരുങ്ങുന്നു.  ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായാണ് സാംസങ് എത്തുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് സാംസങ് തയ്യാറെടുക്കുന്നത്. ഗാലക്‌സി സിരീസില്‍ ഉള്‍പ്പെടുത്തിയാകും മടക്കാവുന്ന സ്മാര്‍ട്‌ഫോണും പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മടക്കാവുന്ന സ്മാര്‍ട്‌ഫോണിന്റെ പണിപ്പുരയിലാണെന്ന് ഡബ്ബ്ഡ് പ്രൊജക്ട് വാലി അറിയിച്ചു. രണ്ടു ഹാര്‍ഡ്‌വയര്‍ സംവിധാനം പരീക്ഷിക്കും. സ്‌നാപ്ഡ്രാഗന്‍ 620 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗന്‍ 820 പ്രോസസറായിരിക്കും ഉപയോഗിക്കുക.

ഇത്തരത്തിലുള്ള ആശയം വ്യക്തമാക്കുന്ന വിഡിയോയില്‍ പറയുന്നത് പ്രകാരം 3 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ്, പുറത്തെടുക്കാനാവാത്ത ബാറ്ററി എന്നീ ഫീച്ചറുകള്‍ ഈ ഹാന്‍ഡ്‌സെറ്റിലുണ്ടാകും. ലോകത്തെ ആദ്യ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍, ആദ്യ ഇരട്ട സിം സ്മാര്‍ട്‌ഫോണ്‍ എന്നിവയെല്ലാം സാംസങിന്റെ സ്വന്തം നേട്ടങ്ങളാണ്.

Share
Leave a Comment

Recent News