തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമരം പ്രഖ്യാപിച്ച് സംഘടനകൾ. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ആണ് സംഘടനകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്ന് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കി സമരം ചെയ്യുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഏകപക്ഷീയമായി ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
Discussion about this post