കോട്ടയം: കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടാക്കിയെന്ന ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
കേരളത്തില്‍ ബി.ജെ.പിക്ക് തണല്‍ നല്കി വളര്‍ത്തുന്നത് സി.പി.എമ്മാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെപ്പറ്റി താന്‍ ഇതുവരെ പറഞ്ഞ വസ്തുതകള്‍ക്ക് അടിവരയിടുന്ന ഗൗരവമേറിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആര്.എസ്.എസ് നേതാവ് തന്നെ നടത്തിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം ശരിയാണെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും മുല്ലപ്പള്ളി പറയുന്നു.
Discussion about this post