വ്യാജവോട്ടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി എ.ഐ.സി.സി നേതൃത്വം. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു.
ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുന്നു. ഒരു വോട്ടര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ട്. പേരും ഫോട്ടോയും അച്ഛന്റെ പേരും ഒന്ന്. പക്ഷെ പല മണ്ഡലങ്ങളില്‍ വോട്ട്. ഒരേ ഫോട്ടോക്ക് പല പേരുകള്‍. ജയപരാജയങ്ങള്‍ ചെറിയ വോട്ടിനായിരിക്കും എന്നതിനാല്‍ കള്ള വോട്ട് ഗൗരവമുള്ളതാണ്. സുര്‍ജെവാലെ പറഞ്ഞു
വോട്ടര്‍ പട്ടിക ഒരാഴ്ചക്കുള്ളില്‍ ശരിയാക്കാണാം. ഉദ്യോഗസ്ഥര്ക്ക്വതിരെ നടപടി എടുക്കണം. തെരെഞ്ഞെടുപ്പ് കമ്മഷന് ഡല്‍ഹിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഒന്നില്‍ കൂടുതല്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കണം. ടിക്കാറാം മീണ എല്‍.ഡി.എഫിനായി പ്രവര്‍ത്തിക്കുന്നുവെന്നും രണ്‍ദീപ് സുര്‍ജെവാലെ കൂട്ടിച്ചേര്‍ത്തു.
Discussion about this post