അമ്പലപ്പുഴ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എച്ച്.സലാമിനെതിരേ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാണ് കേസെടുത്തത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ആലപുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
ഇന്നു മുതല്‍ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പരസ്യപ്രചരണം അവസാനിക്കുമ്പോഴുള്ള കലാശക്കൊട്ടും റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗജന്യഭക്ഷണ വിതരണം, പാരിതോഷികങ്ങളുടെ വിതരണം എന്നിവ അനുവദിക്കില്ല.
പരസ്യപ്രചരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്തവര്‍ അവിടെ നിന്ന് മാറണം. പരസ്യപ്രചരണം അവസാനിച്ചാല്‍ പോളിംഗ് തീരും വരെ ഉച്ചഭാഷണികളോ മൈക്കോ ഉപയോഗിച്ചുള്ള ഒരു പ്രചരണവും പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ട് വച്ചിട്ടുണ്ട്.
Discussion about this post