കോട്ടയം: കടുത്തുരുത്തിയിൽ മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. കോഴിഫാമിൽ വച്ചിരുന്ന രാസവസ്തു കഴിച്ചായിരുന്നു മരണം.
എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത വ്യാജമദ്യം കഴിച്ചാണ് രവീന്ദ്രൻ മരിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. എൽഡിഎഫ് നേതാവിന്റേതാണ് കോഴിഫാം. ഇവിടെ ദിവസങ്ങളായി വ്യാജമദ്യ വിതരണം നടന്നിരുന്നതായും യുഡിഎഫ് ആരോപിക്കുന്നു.
പ്രദേശത്ത് പൊലീസും എക്സൈസ് സംഘവും പരിശോധന നടത്തി. യൂത്ത് ഫ്രണ്ട് (എം) നേതാവ് ആണ് വ്യാജമദ്യം വിതരണം ചെയ്തതെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
Discussion about this post