പാറശ്ശാല: പാറശ്ശാല മുതല്‍ വെള്ളറട വരെയുള്ള തമിഴ്നാട് അതിര്‍ത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകള്‍ തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ ബാരിക്കേഡ് വച്ച് അടച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനമുണ്ടായപ്പോള്‍ സമാന രീതിയില്‍ ഇവിടെ മണ്ണ് കൊണ്ട് അടച്ചിരുന്നു. അതിര്‍ത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.
കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആളുകള്‍ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാന്‍ തമിഴ്നാടിന്റെ നീക്കം. പരിശോധനയുള്ള മാര്‍ഗങ്ങളില്‍ കൂടിയല്ലാതെ ആളുകള്‍ കടക്കുന്നത് തടയാനാണെന്നാണ് തമിഴ്നാടിന്റെ വിശദീകരണം.
Discussion about this post