ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെ (B.1617) നിര്‍വീര്യമാക്കാന്‍ ശേഷിയുണ്ടെന്ന് ഐ സി എം ആര്. ഭാരത് ബയോടെക് ആണ് കോവാക്സിന്റെ ഉത്പാദകര്‍.
ഇതിനു പുറമെ, മറ്റ് വ്യതിയാനങ്ങളെയും നിര്‍വീര്യമാക്കാന്‍ കോവാക്സിന് കഴിയുമെന്ന് ഐ സി എം ആര് എപ്പിഡെമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന് ചീഫ് ഡോ. സമിരന്‍ പാണ്ഡെ പറഞ്ഞു.
Discussion about this post