ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവാക്സിന് കൊവിഡ് വൈറസ് വകഭേദമായ 617-നെ നശിപ്പിക്കാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്വൈസറും പ്രതിരോധ വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി. കൊവാക്സിനെക്കുറിച്ചുള്ള ഡാറ്റകൾ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാൽ, ഏറ്റവും അവസാനം ലഭിച്ച ഡാറ്റകൾ കാണിക്കുന്നത് കൊറോണ വൈറസ് 617 വകഭേദത്തെ ചെറുക്കാൻ ഇതിനു കഴിയുമെന്നാണ്. ഇന്ത്യയിൽ ഈ വാക്സിൻ സ്വീകരിച്ച ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഡോ. ആന്റണി ഫൗസി പറഞ്ഞു.
കൊവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കൊവാക്സിന് കഴിയുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും ഐസിഎംആറിന്റെയും സഹായത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ കൊവിഷീൽഡിനൊപ്പം കൊവാക്സിനും നൽകുന്നുണ്ട്. ഈ വാക്സിന് 78 ശതമാനം ഫലശേഷിയുണ്ടെന്നാണ് പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post