തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. ഇത് തിരിച്ചറിയാൻ സാധിക്കാതെ പോയത് തനിക്ക് പറ്റിയ പിഴവാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയമെന്ന് സ്പീക്കര്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്പീക്കറുടെ പ്രതികരണം.
യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്നയെ താൻ അറിയുന്നതും പരിചയപ്പെടുന്നതും. ആ നിലയിലാണ് അവരെ ബഹുമാനത്തോടെ സ്വീകരിച്ചത്. സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. തീര്‍ത്തും പ്രൊഫഷണലായ ഒരു ബന്ധമാണ് സ്വപ്നയോട് ഉണ്ടായിരുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന രീതിയിൽ അവരോട് ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയതും ബന്ധം സൂക്ഷിച്ചതെന്നും സ്പീക്കർ പറയുന്നു.
സ്വപ്നയുടെ ബാക്ക്ഗ്രൗണ്ട് എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയത് തനിക്ക് പറ്റിയ പിഴവാണെന്നും സ്പീക്കര്‍ പറഞ്ഞു. അവരുടെ ബാക്ക്ഗ്രൗണ്ട് തിരിച്ചറിയാൻ സാധിച്ചില്ല. തൻ്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായെന്നും സ്പീക്കർ പറഞ്ഞു.
Discussion about this post