തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പ്പം വൈകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആദ്യ ഫലസൂചനകള്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ലഭ്യമാകും. തപാല്‍ വോട്ടുകള്‍ എണ്ണി തീരാന്‍ വൈകുന്നതിനാലാണ് ഫലം വൈകാന്‍ സാധ്യതയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് ആവിഷ്ക്കരിച്ച ട്രന്‍ഡ് സോഫ്റ്റ്വെയര് ഇത്തവണയില്ല. എന്നാല്‍ ഫലം കൃത്യമായെത്തും. ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Discussion about this post