കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ വടകര ബീച്ച് റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദിനെ വടകര പൊലീസാണ് പിടികൂടിയത്.
ഏപ്രില്‍ 27ന് ഉച്ചയ്ക്ക് 12 മണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











