പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്യരാജനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റിലാണ് എന്‍ഡിഎ സഖ്യം പുതുച്ചേരിയില്‍ വിജയിച്ചത്.
ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിന് 10 സീറ്റും ബിജെപിയ്ക്ക് 6 സീറ്റുമാണ് ലഭിച്ചത്.
Discussion about this post