പ്രമുഖ ദിനപത്രത്തിലെ മാട്രിമോണിയൽ പേജിൽ വന്ന വിവാഹ പരസ്യം ശ്രദ്ധേയമാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താത്പര്യമില്ല എന്ന പരസ്യത്തിലെ നിബന്ധനയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരേ സമയം ചിരിക്കും ചിന്തയ്ക്കും വക നൽകുന്നത്.
165 സെന്റി മീറ്റർ ഉയരമുള്ള 26 വയസ്സുകാരിയായ തിരുവാതിര നക്ഷത്രക്കാരിയായ കോഴിക്കോട് സ്വദേശിനിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു. എം ടെക്ക് ബിരുദക്കാരിയായ യുവതിക്ക് അനുയോജ്യമായ വിദ്യാഭ്യാസമുള്ള രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താത്പര്യമില്ല എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്ന പരസ്യത്തിൽ ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
അതേസമയം ബംഗാൾ കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. കലാപത്തെക്കുറിച്ചുള്ള വാർത്ത അറിയാൻ വിളിച്ച സ്ത്രീയോട് ജീവനക്കാർ മോശമായി പെരുമാറിയത് വിവാദമായിരുന്നു.
Discussion about this post