കൊല്ലം: മക്കളുടെ പേരിലെ കൗതുകം കൊണ്ട് വൈറലായി മരണ വാർത്ത. കൊല്ലം പെരിനാട് കെ അർജുനനാചാരിയുടെ ചരമ വാർത്തയാണ് മക്കളുടെ പേരുകളിലെ കൗതുകം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ആറ്റം പോലെ മക്കൾ എന്നും കൂടിച്ചേർന്ന് ഒരുമയോടെ നിൽക്കട്ടെ എന്ന വിചാരമാണ് അച്ഛനെ ഇങ്ങനെ പേരിടാൻ പ്രേരിപ്പിച്ചതെന്ന് കൊല്ലം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ഇലക്ട്രോൺ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ശാസ്ത്ര വിഷയങ്ങളിൽ അച്ഛന് അതിയായ താത്പര്യമുണ്ടായിരുന്നുവെന്നും മകൻ പറയുന്നു.
ബോർഡർ റോഡ് ഓർഗനൈസേഷനിലെ ജീവനക്കാരനായി വിരമിച്ച വ്യക്തിയായിരുന്നു 86കാരനായ കെ ആർ അർജുനനാചാരി. വിജയമ്മാളാണ് ഭാര്യ. ജയ, വിദ്യ എന്നിവരാണ് മരുമക്കൾ.
Discussion about this post