ടസ്കനി: ഇറ്റലിയിലെ ഒരു ആശുപത്രിയിൽ യുവതിക്ക് അബദ്ധത്തിൽ അമിത ഡോസ് കൊവിഡ് വാക്സിൻ നൽകി. ആറ് ഡോസ് കൊവിഡ് വാക്സിനാണ് അബദ്ധത്തിൽ 23കാരിക്ക് നൽകിയത്. ടസ്കനിയിലെ ആശുപത്രിയിലാണ് യുവതിക്ക് ഫൈസർ വാക്സിൻ ഉയർന്ന ഡോസിൽ നൽകിയത്.
ഒരു ഡോസിന് പകരം ആരോഗ്യ പ്രവർത്തക അബദ്ധത്തിൽ സിറിഞ്ചിലേക്ക് ഒരു കുപ്പി കൊവിഡ് വാക്സിൻ നിറയ്ക്കുകയായിരുന്നു. കുത്തിവയ്പ് നൽകിക്കഴിഞ്ഞാണ് അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ ഡോക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
യുവതി നിലവിൽ പൂർണ്ണ ആരോഗ്യവതിയാണ്. പാർശ്വ ഫലങ്ങളൊന്നും തന്നെ പ്രകടമാക്കുന്നില്ല. 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ വിട്ടയക്കും. വാക്സിൻ അമിത ഡോസിന്റെ പാർശ്വ ഫലങ്ങളൊന്നും നിലവിൽ ആർക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പേടിക്കാനൊന്നും ഇല്ലെന്നും ഇത് ഒരു സാധാരണ അബദ്ധം മാത്രമാണെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.
Discussion about this post