ഛത്തീസ്ഗഡ്: മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും വിതരണവും ഛത്തീസ്ഗഡ്ഢില്‍ തുടങ്ങി. ആവശ്യക്കാര്‍ക്ക് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കും. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ഹോം ഡെലിവറി സംവിധാനം. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ ബുക്ക് ചെയ്യാം. മദ്യത്തിന്റെ തുകയ്ക്ക് പുറമേ 100 രൂപ ഡെലിവറി ചാര്‍ജ് ആയി നല്‍കണം. മദ്യശാലകളുടെ 15 കി.മീ ചുറ്റളവില്‍ ആണ് ഡെലിവറി ലഭിക്കുക.
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ഉണ്ടായത്. അഞ്ചു കോടി രൂപയുടെ കളക്ഷന്‍ ആണ് ആദ്യ ദിവസത്തെ വരുമാനം.
അതേസമയം, സര്‍ക്കാര്‍ നടപടി അനുചിതവും നിരുത്തരവാദപരവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട് . കോവിഡിനെ നേരിടാന്‍ മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജനും വാക്സിനും കിട്ടാനില്ലാതെ ബുദ്ധിമുട്ടുമ്ബോള്‍ അത് പരിഹരിക്കുന്നതിന് പകരം ഇങ്ങനെയുള്ള അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം ആരോപിച്ചു .
കേരളത്തിലും ഓണ്‍ലൈന്‍ മദ്യ വിതരണ സംവിധാനം തയാറായികൊണ്ടിരിക്കുകയാണ്. വകുപ്പ് തലത്തിലുള്ള തര്‍ക്കങ്ങള്‍ ആണ് ഇവിടെ പദ്ധതി താമസിപ്പിക്കുന്നത്.







