മലപ്പുറം: വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 63 വയസായിരുന്നു.
കൊവിഡ് ബാധയെ തുടർന്ന് ഫാത്തിമയെ മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതിനു സാധിച്ചില്ല. മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്‍്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ പലയിടത്തും അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post