ജയ്പുര്‍: രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89 ) അസുഖം ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലാണ്.
1980-81 കാലഘട്ടത്തിലായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ഗവര്‍ണറായിരുന്നു.
പഹാഡിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Discussion about this post