ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം എന്ന ആവശ്യത്തെ ബംഗ്ലാദേശ് പിന്തുണയ്ക്കും. ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമയി നടന്ന കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഉറപ്പ് നല്കി. ലോക ബാങ്കിന്റെയും നയങ്ങളില്‍ സമഗ്രമായ മാറ്റം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ കൃരാറില് ഇരുരാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയ ഇരു പ്രധാനമന്ത്രിമാരും അതിര്‍ത്തി പുനര്നിര്ണയകരാറിന്റെ തുടര്‍നടപടികളില്‍ തൃപ്തി പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഗയാന, കരീബിയന്‍ രാഷ്ട്രമായ സെന്റ് വിന്‍സെന്റ് തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മോദി ചര്‍ച്ച നടത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള അലി, ഈജീപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്തേ അല്‍ സിസി, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തുടങ്ങിയവരുമായും മോദി ചര്‍ച്ച നടത്തും. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും മോദി കാണും.
Discussion about this post