തിരുവനന്തപുരം: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അഷ്ക്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവുകളെ പിന്തുണച്ച് ദ്വീപ് കളക്ടര്‍ അഷ്കറലി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ യാണ് കലക്ടറുടെ കോലം കത്തിച്ചത്.
ലക്ഷദ്വീപ് വിഷയത്തില്‍ നാളെ വീണ്ടും സര്‍വകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post