തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്നു രാവിലെ ഒന്‍പതിന്. തുടര്‍ഭരണ നേട്ടത്തെക്കുറിച്ചാകും ആദ്യ ഭാഗം. സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചതിനാല്‍ നയത്തിലോ വികസന ലക്ഷ്യങ്ങളിലോ മാറ്റമുണ്ടാകില്ല.
കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ക്ഡൗണില്‍ നഷ്ടം നേരിടുന്ന മേഖലകള്‍ക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാന്‍ സാധ്യതയുണ്ട്.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നടക്കും.
Discussion about this post