ഡല്‍ഹി: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വീണ്ടും അവസരം നല്കി. പിന്‍വലിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം തൊഴില്‍മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
അടിസ്ഥാന ശമ്പളം, ഡിഎ എന്നിവ ഉള്‍പ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കില്‍ ഇപിഎഫിലുള്ള നിക്ഷേപത്തിന്റെ 75ശതമാനമോ ഇതില്‍ ഏതാണ് കുറവ് ആ തുകയാണ് പിന്‍വലിക്കാന്‍ കഴിയുക. അപേക്ഷ ലഭിച്ചാല്‍ മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post