ഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ വാക്സിന് വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്സിന് വിതരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും ഹര്‍ഷ വര്ധന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാക്സിന് വിതരണവുമായി സംബന്ധിച്ച് ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്സിന് വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്സിന് വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും ഹര്‍ഷ വര്ധന് പറഞ്ഞു.
അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും ഹര്‍ഷ വര്ധന് വ്യക്തമാക്കി.
Discussion about this post