ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന പൂർത്തിയായി. പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യ, പശുപതി കുമാർ പരാസ്, ഭൂപേന്ദർ യാദവ്, അനുപ്രിയ പട്ടേൽ, ശോഭ കരന്ദ്‌ലാജെ, മീനാക്ഷി ലെഖി, അജയ് ഭട്ട്, അനുരാഗ് താക്കൂർ എന്നിവരുൾപ്പെടെയുള്ള 43 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ.
ഏഴുപേർ നിലവിൽ മന്ത്രിമാരാണ്. അവർക്ക് അധിക ചുമതല നൽകിയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ
1. നാരായൺ ടാട്ടു റാണെ
2 സർബാനന്ദ സോനോവാൾ
3 ഡോ. വീരേന്ദ്ര കുമാർ
4 ജ്യോതിരാദിത്യ സിന്ധ്യ
5 രാംചന്ദ്ര പ്രസാദ് സിംഗ്
6 അശ്വിനി വൈഷ്ണവ്
7 പശുപതി കുമാർ പാരസ്
8 കിരൺ റിജ്ജു
9 രാജ്കുമാർ സിംഗ്
10 ഹർദ്ദീപ് സിംഗ് പുരി
11 മൻസുഖ് മാണ്ഡവ്യ
12 ഭൂപേന്ദർ യാദവ്
13 പർഷോത്തം രുപാല
14 ജി കൃഷ്ണറെഡ്ഡി
15 അനുരാഗ് സിംഗ് താക്കൂർ
16 പങ്കജ് ചൗധരി
17 അനുപ്രിയ സിംഗ് പട്ടേൽ
18 ഡോ. സത്യപാൽ സിംഗ് ഭാഗൽ
19 രാജീവ് ചന്ദ്ര ശേഖർ
20 ശോഭാ കലന്തലാജെ
21 ഭാനു പ്രദാപ് സിംഗ് വെർമ്മ
22 ദർശന വിത്രം ജാർദോഷ്
23 മീനാക്ഷി ലേഖി
24 അന്നപൂർണ്ണാ ദേവി
25 എ നാരായണ സ്വാമി
26 കൗശൽ കിഷോർ
27 അജയ് ഭട്ട്
28 ബി എൽ വെർമ്മ
29 അയജ് കുമാർ
30 ചൗഹാൻ ദേവ് സിംഗ്
31 ഭാഗ്‌വന്ദ് ഖുഭാ
32 കപിൽ മൊറോശ്വർ പാട്ടീൽ
33 പ്രതിമ ഭൗമിക്
34 ഡോ. സുഭാസ് സർക്കാർ
35 ഡോ. ഭാഗ് വത് കൃഷ്ണ റാവു പരാട്
36 ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്
37 ഡോ. ഭാരതി പ്രവീൺ പവാർ
38 വിശ്വേശ്വർ ടുടു
39 ശന്തനു താക്കൂർ
40 ഡോ. മുഞ്ചപാറ മഹേന്ദ്ര ഭായ്
41 ജോൺ ബർല
42 ഡോ. എൽ മുരുകൻ
43 നിശാന്ത പ്രമാണിക്
അതേ സമയം നേരത്തെ ഉണ്ടായിരുന്നവരിൽ അഞ്ചു മന്ത്രിമാരും, ഏഴു സഹമന്ത്രിമാരും മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. ഇതിൽ ആരോഗ്യമന്ത്രി ഹർഷവർദ്ധനും സഹമന്ത്രി അശ്വിനി ചൗബേയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാലാണ് മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തുന്നത്.
നഗരവികസനം, വ്യോമയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹർകിഷൻ സിംഗ് പൂരി, കായികമന്ത്രാലയം, യുവജനകാര്യം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജു, തുറമുഖം, ഷിപ്പിംഗ്, എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി മനുഷ് മാണ്ഡവ്യഎന്നിവർക്ക് ക്യാബിനറ്റ് പദവി ലഭിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ, ആഭ്യന്തരസഹമന്ത്രി ജി.കെ.റെഡ്ഡി, പഞ്ചായത്ത് രാജ് മന്ത്രി പുരുഷോത്തം രുപാല എന്നിവരെല്ലാം ക്യാബിനറ്റ് റാങ്കോടെ സുപ്രധാന വകുപ്പുകളുടെ പൂർണചുമതലയിൽ എത്തും.











