മലപ്പുറം: വയനാട്, മലപ്പുറം ജില്ലകളില്‍ കോഴിക്കോട് പ്രിവന്റിവ് കസ്റ്റംസ് ഡിവിഷന് നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കോടിയോളം രൂപ പിടികൂടി. മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രിവന്റിവ് യൂനിറ്റ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
റഫീഖിന്റെ വീട്ടില്‍ അടുക്കളയിലെ സ്റ്റോര്‍ റൂമില്‍ ഒളിപ്പിച്ച ലോക്കറില്‍നിന്ന് ഒരു കോടി രൂപയും കട്ടിലിനടിയില്‍നിന്ന് 58 ലക്ഷവുമാണ് കണ്ടെടുത്തത്. സുല്‍ത്താന്‍ ബത്തേരിയില്‍ റഫീഖിന്റെ ഭാര്യാസഹോദരന്റെ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ കിടപ്പുമുറിയില്‍ ഒളിപ്പിച്ച ലോക്കറില്‍ കണ്ടെത്തിയത്. റഫീഖിന്റെ സഹോദരന് വി.കെ. പടി സ്വദേശി മുഹമ്മദ് ഷഫീഖിന്റെ വീട്ടിലും പരിശോധന നടന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നതും റഫീഖിന്റെ മറ്റു ബന്ധങ്ങളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post