ഡൽഹി: ഗുജറാത്തിൽ കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക്. ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് വൈകിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും അദ്ദേഹം പ്രകാശനം ചെയ്യും.
സുപ്രീം കോടതിയുടെ ഇ-സമിതിയുടെ ചെയർമാനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചടങ്ങിൽ സംബന്ധിക്കും. ജസ്റ്റിസ് എം ആർ ഷായും പരിപാടിയിൽ അതിഥി ആയിരിക്കും.
ഗുജറാത്ത് ഹൈക്കോടതി, കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം 2020 ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇതുവരെ 65,000 സബ്സ്ക്രൈബർമാരും 41 ലക്ഷം വ്യൂസും ഉണ്ട്.
Discussion about this post