21ാം കാർഗിൽ വിജയ ദിനത്തിൽ വിജയത്തിന്റെ സന്തോഷം പങ്കിടുന്നതിലുപരി യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് രാഷ്ട്രം. വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ.
”ഈ കാർഗിൽ വിജയ് ദിവസിൽ, നമ്മുടെ രാജ്യത്തിന്റെ ശ്രദ്ധേയമായ വിജയത്തെ ഓർക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ സായുധ സേനയിലെ ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യാം”. അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിനടിയിൽ സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ച് വളരെ പേർ കമന്റുകളുമായി എത്തുന്നുണ്ട്.
Discussion about this post