കൊച്ചി: തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് കുട്ടിയെ മർദ്ദിച്ച പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.
കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട അയൽക്കാർ ചൈൽഡ് കെയറിൽ വിളിച്ചു പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.












