മൈസൂരു; ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിൽ ആറു പേർ സംഘം ചേർന്നു പീഡിപ്പിച്ചതിനെ തുടർന്ന് 22 വയസ്സുകാരി എംബിഎ വിദ്യാർഥിനി ഗുരൂതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആലനഹള്ളി പൊലീസ് പറഞ്ഞു.
സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിർത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവശനിലയിൽ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമി സംഘത്തിനായുള്ള തിരച്ചിൽ വ്യാപകമാക്കി.
Discussion about this post