സേലം: തമിഴ്നാട്ടിലെ സേലത്ത് വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സ്പിരിറ്റ് പിടിച്ചത്.
ഗോഡൗണ്ടിൽ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന സ്പിരിറ്റ് രഹസ്യ മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഘമാണ് വലയിലായിരിക്കുന്നത്.
ഗോഡൗൺ തിരുവനന്തപുരം സ്വദേശിയുടേതാണെന്നാണ് വിവരം. തമിഴ്‌നാട്ടിലെ ജോലിക്കാരെവച്ച് തയ്യാറാക്കുന്ന സ്പിരിറ്റ് അതിവിദഗ്ധമായാണ് തയ്യാറാക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.










