നാഗ്പൂർ: ലോകരാജ്യങ്ങളെയും സംസ്കാരങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അസ്വസ്ഥതസൃഷ്ടിക്കുന്ന ഗൂഢാലോചനകൾക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തുമെന്ന് ആർഎസ്എസ്സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പരമ്പരാഗതമായ വിദ്യദശമി ദിനത്തിൽ നാഗ്പൂരിലെരേശിംബാഗ് മൈതാനത്ത് നടന്ന വിജയദശമി മഹോത്സവത്തെ അഭിസംബോധന ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങളെനശിപ്പിക്കാൻ പശ്ചാത്യ ശക്തികളിൽ നിന്ന് ഉയർന്നുവരുന്ന പൈശാചിക നീക്കങ്ങൾക്കെതിരെലോകം പോരാടേണ്ട സമയമാണിതെന്നും, ഇത്തരം കുതന്ത്രങ്ങൾക്ക് വിഘ്നംസൃഷ്ടിക്കുന്നതുകൊണ്ടാണ് ഭാരതം അത്തരം ദുഷ്ടശക്തികളുടെ ശത്രുവായി മാറുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി.
ലോകത്ത് പല വികസിത രാജ്യങ്ങളും ഈ പൈശാചിക കൊടുങ്കാറ്റിനു മുന്നിൽ നിസ്സഹായരായിനിൽക്കുമ്പോൾ, സ്വന്തം കരുത്തു കൊണ്ടും ഉത്തരവാദിത്തമുള്ള പെരുമാറ്റം കൊണ്ടും ഭാരതംആഗോളതലത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മികച്ച ഭരണനയങ്ങൾ, ശക്തമായനേതൃത്വം, ജനങ്ങളുടെ ദേശസ്നേഹം, ലോകത്തോടുള്ള ഉത്തരവാദിത്തബോധം എന്നിവമുഖമുദ്രയാക്കിയ ഭാരതീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമമാണ് എല്ലാ മേഖലകളിലുംപ്രകടമാകുന്നത്. ഈ മുന്നേറ്റമാണ് ആഗോള തലത്തിൽ സ്വന്തം സ്വാർത്ഥ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻശ്രമിക്കുന്ന കേന്ദ്രങ്ങളുടെ സ്വപ്നങ്ങൾ തകർക്കുന്നതെന്നും സർസംഘചാലക് കൂട്ടിച്ചേർത്തു.
ഭാരതത്തെയും ഹിന്ദു സമൂഹത്തെയും ആർഎസ്എസിനെയും തകർക്കുക എന്നലക്ഷ്യത്തോടെയാണ് വിദേശ രാജ്യങ്ങളിലെ ശക്തികളും ചില പ്രാദേശിക കേന്ദ്രങ്ങളും പദ്ധതികൾആസൂത്രണം ചെയ്യുന്നത്. ഇതിനായി ഇന്ത്യയ്ക്കുള്ളിൽ തന്നെ സമാന ചിന്താഗതിയുള്ളവരെ അവർകണ്ടെത്തുന്നുണ്ട്. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളും അധികാരമോഹവും വിവേകമില്ലായ്മയുംമൂലമാണ് ചില രാഷ്ട്രീയ നേതാക്കൾ ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരംദുഷ്ടശക്തികളുമായി കൈകോർക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഭാരതംഅതിന്റെ സംസ്കാരത്തിലും ഐക്യത്തിലും ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഒരു ശക്തിക്കുംരാജ്യത്തെ തകർക്കാൻ സാധിക്കില്ലെന്നും സർസംഘചാലക് വ്യക്തമാക്കി.









