ഡൽഹി: ജന്മാഷ്ടമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജന്മാഷ്ടമിയുടെ വിശിഷ്ടാവസരത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. ജയ് ശ്രീകൃഷ്ണ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജന്മാഷ്ടമിയുടെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ജന്മാഷ്ടമി ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ്. ബാലകരൂപം മുതൽ വിരാട് സ്വരൂപം വരെ സ്വീകരിക്കുന്നവനാണ് ഭഗവാൻ. അദ്ദേഹം ബൗദ്ധികതയിലും ആയോധന വിദ്യകളിലും ഒരേ പോലെ സമർത്ഥനായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കലയിലായാലും സൗന്ദര്യത്തിലായാലും മികവിലായാലും എല്ലാം കൃഷ്ണമയമാണെന്നും പ്രധാനമന്ത്രി മൻ കീ ബാത്തിൽ പറഞ്ഞു.
Discussion about this post