ഡൽഹി: സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം. ഡൽഹിയിലെ ലോധി റോഡ് പ്രദേശത്തെ സിജിഒ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന സിബിഐ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്.
തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ 8 ഫയർ ടെൻഡറുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ടുകൾ.









