ഷോപിയാൻ : ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ചിത്രാഗം ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനയത് അഹമ്മദ് ദാർ എന്ന ഒരു ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സാധാരണക്കാരന് പരിക്കേറ്റിരുന്നു. അതിനു ശേഷം പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ഇയാളുടെ കയ്യിൽ നിന്നും ഒരു തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.










