മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ സി ബി) കസ്റ്റഡിയിൽ തുടരുന്നു. ഇന്നലെ പുലർച്ചയോടെ മുംബയിലെ എൻ സി ബി ആസ്ഥാനത്ത് എത്തിച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടാണ് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കപ്പലിൽ സംഗീത പാർട്ടി നടന്നുകൊണ്ടിരിക്കെ ശനിയാഴ്ചയായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയത്.
ബോളിവുഡിലെ ഉന്നതരിലേക്കും അന്വേഷണം നീളാൻ സാദ്ധ്യതയുണ്ട്. അതേസമയം ലഹരി പാർട്ടിയിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്നും, മാദ്ധ്യമങ്ങൾക്ക് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും എൻ സി ബി ഡയറക്ടർ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണില്‍ നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു പിന്നാലെയാണ് മയക്കുമരുന്ന് മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രംഗത്തു വന്നത്. പല ചെറിയ താരങ്ങളും പിടിയിലായി. വന്‍താരങ്ങള്‍ സംശയത്തിന്റെ നിഴലിലായി. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനിലേക്കുവരെ എന്‍.സി.ബി.യുടെ കരങ്ങള്‍ കടന്നു ചെന്നതോടെ ബോളിവുഡ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
Discussion about this post