‘പൊതിച്ചോറിന്റെ രുചി ഒന്നു വേറെ തന്നെ’ പൊതിച്ചോർ ആസ്വദിച്ച് കഴിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം
നല്ല വാട്ടിയ വാഴയിലയില്‍ ചോറും ചമ്മന്തിയും ഓംലെറ്റും അച്ചാറുമൊക്കെ വച്ച് പൊതിഞ്ഞെടുക്കുന്ന പൊതിച്ചോറെന്ന് കേൾക്കുമ്പോഴേ വായില്‍ കപ്പലോടും. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനും സംഭവിച്ചത് അത് തന്നെ. നാടന്‍ വിഭവങ്ങള്‍ നിറഞ്ഞ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ ലാലിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഉച്ചയ്ക്ക് ഊണായാണ് പൊതിച്ചോറെത്തിയത്. ഇലയില്‍ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും ഓംലെറ്റും മീന്‍ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. സുഹൃത്ത് സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
Discussion about this post