തിരുവനന്തപുരം: മൈക്രോഫിനാന്‍സില്‍ പദ്ധതിയില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തിയെന്ന് വി.എസ്. അച്യുതാനന്ദന്. വായ്പ നല്കുന്നതില് ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാവപ്പെട്ട ഈഴവ സമുദായത്തിന് ലഭിക്കേണ്ട തുക എസ്.എന്‍.ഡി.പി. തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
2 ശതമാനം പലിശയ്ക്കെടുത്ത 15 കോടി ജനങ്ങള്‍ക്ക വിതരണം ചെയ്തത് 12ശതമാനത്തിന് .വ്യാജരേഖ ഉപയോഗിച്ച് വായ്പ നല്‍കേണ്ട പണം തിരിമറി നടത്തി. 10 ശതമാനം ആളുകള്‍ക്ക മാത്രമാണ വായ്പ വഴി പണം ലഭിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തുന്നു. ഇത് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് ഓഡിറ്റിങ്ങില്‍ കണ്ടത്തെിയിരുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല. അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണത്തിലും ക്രമക്കേട്ടുകള്‍ കണ്ടത്തെിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി പിന്നാക്ക കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നെന്നും വിഎസ് പറഞ്ഞു.
Discussion about this post