ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായ കെ.വി സുബ്രഹ്‌മണ്യന്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്നു. തിരികെ അക്കാദമിക് മേഖലയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ രാജ്യത്തെ സേവിക്കാനായത് വലിയ അംഗീകാരമായി താന്‍ കരുതുന്നെന്ന് അദ്ദേഹം അറിയിച്ചു.
തനിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും സുബ്രഹ്‌മണ്യന്‍ നന്ദിയറിയിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കെ.വി സുബ്രഹ്‌മണ്യന് ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. 2018ല്‍ അന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.വി സുബ്രഹ്‌മണ്യന്‍ സ്ഥാനമേറ്റത്.
Discussion about this post