ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഇന്ന് ഒരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടുന്നു. 100 കോടി കൊറോണ വാക്സിൻ നൽകിയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. അതിൽ 70,7718,703 ഡോസുകൾ ആദ്യത്തേതും 29,1697,11 ഡോസുകൾ രണ്ടാമത്തേതുമാണ്. കൊറോണ വൈറസ് പ്രതിരോധ വാക്സിൻ 100 ഡോസ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി. നൂറു കോടി വാക്സിൻ നൽകി എന്ന നേട്ടം ആരോഗ്യമേഖല ആഷോഘിക്കുമെന്നാണ് സൂചനകൾ.
പ്രായപൂർത്തിയായവരിൽ 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകി. 31 ശതമാനം പേർക്ക് രണ്ട് ഡോസുകളും നൽകുകയും ചെയ്തു. 12 കോടി വാക്സിൻ നൽകിയ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം.മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണ്ണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) സംസ്ഥാനങ്ങളും നേട്ടം സ്വന്തമാക്കി.
2021 ജനുവരി 16 ന് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിലാണ് 100 കോടി പേർക്ക് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത് .








